വലിയ വിസ്തൃതിയുള്ള സ്ഥലങ്ങള്‍ വാങ്ങി റോഡും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്തി വീടു നിര്‍മ്മാണത്തിന് അനുയോജ്യമാക്കി വിൽക്കാറുണ്ട്. ഇങ്ങനെ ഡെവലപ് ചെയ്ത പ്ലോട്ട് വാങ്ങി വീടു വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഹൌസിങ്ങ് കോളനികള്‍ നിര്‍മ്മിക്കുന്നതിന് 20 ആര് വരെ (2000 ച. മീ) പ്ലോട്ടുകളായി വസ്തു തിരിക്കുമ്പോള്‍ പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയില്‍ നിന്ന് അനുവാദം വാങ്ങണം. 20 ആര് മുതല്‍ അര ഹെക്ടര്‍ വരെ ജില്ലാ ടൌണ്‍ പ്ലാനറുടെ അനുമതി വേണം. അതിനു മുകളില്‍ ചീഫ് ടൌണ്പ്ലാനറാണ് അനുവാദം നല്‍കേണ്ടത്.
ഒരു പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം 125 ചതുരശ്രമീറ്ററില്‍ കുറയരുത്. വീതി ചുരുങ്ങിയത് ആറു മീറ്റര്‍ വേണം. എന്നാല്‍, റോഹൌസ് അഥവാ അഗ്രഹാരം പോലെയുള്ളവക്ക് നാലര മീറ്റര്‍ വീതി മതിയാകും. പ്ലോട്ടിലേക്കുള്ള വഴിക്ക് ഏഴു മീറ്റര്‍ വീതി വേണം.
ആകെ സ്ഥലം 5000 ച.മീറ്ററില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം സ്ഥലം റിക്രിയേഷന്‍ സ്പേസ് അഥവാ കളിസ്ഥലമായി നിലനിര്‍ത്തണമെന്നാണു നിയമം. കളിസ്ഥലത്തിനു കുറഞ്ഞത് ആറു മീ വീതിയും 200 ച. മീറ്റര്‍ വിസ്തീര്‍ണ്ണവും ഉണ്ടായിരിക്കണം
Monday, October 18, 2010
Monday, February 22, 2010
മൂന്നു സെന്റില്‍ - 435 ച. അടി വിസ്തീര്‍ണ്ണത്തില്‍ ഒരു വീട്

മൂന്നു സെന്റ് സ്ഥലമുള്ളവര്‍ക്കു പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ വീട് നിര്‍മ്മിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണു ഈ പ്ലാന്‍. 435 ച.അടി . പ്ലിന്ത് ഏരിയ.
ഈ മൂന്നു സെന്റിലുണ്ടായിരുന്ന പഴയ കക്കൂസും കുളിമുറിയും പുറത്തു നിലനിര്‍ത്തിയതിനാല്‍ വീടിനുള്ളില്‍ ടോയ്ലറ്റ് കൊടുത്തിട്ടില്ല.
Labels:
architecture,
home,
house,
kerala,
plan,
മൂന്നു സെന്റില്‍ ഒരു വീട്
Wednesday, June 3, 2009
ആറ് സെന്റില്‍ - 1135 ച. അടി വിസ്തീര്‍ണ്ണത്തില്‍ ഒരു വീട്.

ആര്‍ഭാടങ്ങളില്ലാത്ത , പ്രത്യേകതകളൊന്നും ഇല്ലാത്ത ഒരു സാധാരണ വീട്. ആറ് സെന്റില്‍ - 1135 ച. അടി വിസ്തീര്‍ണ്ണത്തില്‍ പണി കഴിച്ചിരിക്കുന്നു. ഭാവിയില്‍ മുകളില്‍ മുറികള്‍ എടുക്കാനായി , ഉള്ളില്‍ നിന്നു ഗോവണി കൊടുത്തിട്ടുണ്ട്. കാര്‍പോര്‍ച്ച് കൊടുത്തിട്ടില്ല. വീടു പണി കഴിഞ്ഞു വാഹനം വാങ്ങുന്ന കാലത്ത് പോര്ച്ചിനെ കുറിച്ചു ചിന്തിക്കാം എന്നാണു ഉടമയുടെ തീരുമാനം. (ആനയില്ലാത്തവനെന്തിനാ തോട്ടി എന്നാണു അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചത് ! ).
1135 S.Ft. ഏരിയയില്‍ 2 കിടപ്പു മുറികളും , അഥിതി മുറിയും ഊണു മുറിയും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
Sunday, May 31, 2009
5 സെന്റ് സ്ഥലം - നീളവും വീതിയും - ഏകദേശ ധാരണ.

വീടു വെക്കാന്‍ ഒരു അഞ്ച് സെന്റ് സ്ഥലം.
ഒരു സെന്റ് = 40.468 ചതുരശ്ര മീറ്റര്‍.
5 സെന്റ് = 5x40.468 ചതുരശ്ര മീറ്റര്‍ = 202.34 ചതുരശ്ര മീറ്റര്‍ = 2177 ച. അടി. (sqare foot)
കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് , മൂന്നു വശങ്ങളില് 1.5 മീറ്റര്‍ വീതവും, മുന്‍വശം അഥവാ റോഡിനു ചേര്‍ന്നു വരുന്ന വശത്ത് 3 മീറ്റര്‍ എന്ന തോതില്‍ വിട്ട് വീടു പണിയുകയാണെങ്കില്‍ 110 ചതുരശ്ര മീറ്റര്‍ (1183 ച. അടി) വരെ കിട്ടും.
മൂന്ന് സെന്റില്‍ കുറവുള്ള ഭൂമിക്ക് , കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് ഇളവും ലഭിക്കുന്നതാണ്.
Labels:
home,
house,
keral building rule,
plan area plot,
കെട്ടിട നിര്‍മ്മാണ ചട്ടം,
വീട്,
സ്ഥലം
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വാക്കുകള്‍.
ചതുരത്തിലോ, ദീര്‍ഘ ചതുരത്തിലോ ഉള്ള പ്ളോട്ടാണെങ്കില്‍ ഏരിയ - (വിസ്തീര്‍ണ്ണം)
ഏരിയ = നീളം x വീതി
ഒരു സെന്റ് ( 1 cent) = 40.468 ചതുരശ്ര മീറ്റര്‍ (Sq. M) = 435.59 ചതുരശ്ര അടി (Sq.Ft)
ഒരു ചതുരശ്ര മീറ്റര്‍ (Sqare Meter )= 10.7639 ചതുരശ്ര അടി (Squre foot)
ഒരു മീറ്റര്‍ = 100 cm = 3.28 അടി (feet)
ഒരു അടി = 30.48 cm
ഏരിയ = നീളം x വീതി
ഒരു സെന്റ് ( 1 cent) = 40.468 ചതുരശ്ര മീറ്റര്‍ (Sq. M) = 435.59 ചതുരശ്ര അടി (Sq.Ft)
ഒരു ചതുരശ്ര മീറ്റര്‍ (Sqare Meter )= 10.7639 ചതുരശ്ര അടി (Squre foot)
ഒരു മീറ്റര്‍ = 100 cm = 3.28 അടി (feet)
ഒരു അടി = 30.48 cm
Subscribe to:
Posts (Atom)