Monday, October 18, 2010

പ്ലോട്ട് വാങ്ങി വീടു വെക്കുമ്പോള്‍

വലിയ വിസ്തൃതിയുള്ള സ്ഥലങ്ങള്‍ വാങ്ങി റോഡും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്തി വീടു നിര്‍മ്മാണത്തിന് അനുയോജ്യമാക്കി വിൽക്കാറുണ്ട്. ഇങ്ങനെ ഡെവലപ് ചെയ്ത പ്ലോട്ട് വാങ്ങി വീടു വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഹൌസിങ്ങ് കോളനികള്‍ നിര്‍മ്മിക്കുന്നതിന് 20 ആര്‍ വരെ (2000 ച. മീ) പ്ലോട്ടുകളായി വസ്തു തിരിക്കുമ്പോള്‍ പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയില്‍ നിന്ന് അനുവാദം വാങ്ങണം. 20 ആര്‍ മുതല്‍ അര ഹെക്ടര്‍ വരെ ജില്ലാ ടൌണ്‍ പ്ലാനറുടെ അനുമതി വേണം. അതിനു മുകളില്‍ ചീഫ് ടൌണ്‍പ്ലാനറാണ് അനുവാദം നല്‍കേണ്ടത്.
ഒരു പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം 125 ചതുരശ്രമീറ്ററില്‍ കുറയരുത്. വീതി ചുരുങ്ങിയത് ആറു മീറ്റര്‍ വേണം. എന്നാല്‍, റോഹൌസ് അഥവാ അഗ്രഹാരം പോലെയുള്ളവക്ക് നാലര മീറ്റര്‍ വീതി മതിയാകും. പ്ലോട്ടിലേക്കുള്ള വഴിക്ക് ഏഴു മീറ്റര്‍ വീതി വേണം.
ആകെ സ്ഥലം 5000 ച.മീറ്ററില്‍ കൂടുതലാണെങ്കില്‍ 10 ശതമാനം സ്ഥലം റിക്രിയേഷന്‍ സ്പേസ് അഥവാ കളിസ്ഥലമായി നിലനിര്‍ത്തണമെന്നാണു നിയമം. കളിസ്ഥലത്തിനു കുറഞ്ഞത് ആറു മീ വീതിയും 200 ച. മീറ്റര്‍ വിസ്തീര്‍ണ്ണവും ഉണ്ടായിരിക്കണം